കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട; ആ പൂതിയൊന്നും ഏശില്ല, വിമര്‍ശിച്ച് മുഖ്യമന്ത്രി

വികസനം തടയുന്നതില്‍ ബിജെപിക്കും യുഡിഎഫിനും ഒരേ മാനസികാവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങള്‍ ഉന്നയിക്കുക എന്നിവയാണ് ഇരുകൂട്ടരുടേയും പരിപാടി. പക്ഷേ ഒന്നും ഏല്‍ക്കുന്നില്ല. യുഡിഎഫ് സംസ്കാരത്തിലല്ല എല്‍ഡിഎഫ് നില്‍ക്കുന്നത്. കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാകുമെന്നും കെജിഒഎ സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്.
നാടിന്റെ പൊതുവായ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനരീതി ഉദ്യോഗസ്ഥര്‍ക്കുവേണം. സര്‍ക്കാരിനെതിരെ ദുരാരോപണങ്ങള്‍ നടക്കുകയാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ നിറംകെടുത്താന്‍ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.