തൃക്കാക്കരയിലെ തോല്‍വി വിലയിരുത്താന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് സിപിഎം
തൃക്കാക്കരയിലെ തോല്‍വിയില്‍ അന്വേഷണത്തിന് രണ്ടംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ആശയക്കുഴപ്പം അന്വേഷിക്കാനാണ് സമതിയെ നിയോഗിച്ചത്. എ കെ ബാലനും ടി പി രാമകൃഷ്ണനുമാണ് സമിതിയിലെ അംഗങ്ങള്‍. എറണാകുളത്ത് ഇപ്പോഴും വിഭാഗീയത തുടരുന്നുവെന്ന വിമര്‍ശനവും അന്വേഷണ വിധേയമാക്കും.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായി കെ എസ് അരുണ്‍ കുമാറിന്റെ പേര് പുറത്തുവന്ന ആശയക്കുഴപ്പമുണ്ടാക്കിയെന്നും പരാതി നിലവിലുണ്ട്. പിന്നീടാണ് ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. സിപിഎം സംസ്ഥാന സമിതിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച് വിമര്‍ശനമുണ്ടായിരുന്നു. ജില്ലയില്‍ വിഭാഗീയത തുടരുന്നതിന്റെ ലക്ഷണമാണ് ഇതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
ഇതേത്തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ കമ്മീഷനെ നിയോഗിച്ചത്. തൃക്കാക്കരയില്‍ മുന്‍പെങ്ങുമില്ലാത്ത വിധം പ്രചാരണം നടത്തിയെങ്കിലും പ്രതീക്ഷിച്ചത്ര വോട്ട് നേടാന്‍ സാധിച്ചില്ലെന്ന വിലയിരുത്തലുമുണ്ട്. ഇക്കാര്യവും കമ്മീഷന് അന്വേഷിക്കും.
Content Highlights: Thrikkakkara, CPM, Byelection,