മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാക്കേസ്; പി സി ജോര്‍ജിനെ ചോദ്യം ചെയ്യും
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാക്കേസില്‍ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. ഇതിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും. കേസില്‍ സ്വപ്ന സുരേഷും പ്രതിയാണ്. കെ ടി ജലീല്‍ നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.
കന്റോണ്‍മെന്റ് പോലീസിന് ലഭിച്ച പരാതിയില്‍ അന്വേഷണം പിന്നീട് പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ സരിതയും പി സി ജോര്‍ജും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു.
ഇതേത്തുടര്‍ന്ന് സരിതയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. സ്വപ്നയും പി സി ജോര്‍ജും ക്രൈം നന്ദകുമാറും എറണാകുളത്ത് രഹസ്യയോഗം ചേര്‍ന്നതായാണ് സരിത മൊഴി നല്‍കിയത്. സ്വപ്നയ്ക്ക് അനുകൂലമായി വെളിപ്പെടുത്തല്‍ നടത്താന്‍ ജോര്‍ജ് തന്നെ നിര്‍ബന്ധിച്ചുവെന്നും സരിത പറഞ്ഞു. ഇതേത്തുടര്‍ന്ന് സരിതയുടെ രഹസ്യമൊഴി ക്രൈംം ബ്രാഞ്ച് കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു.
Content Highlights: P C George, Saritha, Swapna, Chief Minister, Pinarayi Vijayan, Crime Branch