‘ഡിലീറ്റ് ഫോര്‍ ഓള്’; ഏറ്റവും പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
അടിക്കടി അപ്ഡേഷനുകള്‍ മാറി വരുന്ന് ആപ്പാണ് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഫീച്ചറുകളാണ് കമ്പനി പരീക്ഷിക്കാറുള്ളത്. സന്ദേശം തെറ്റായി അയച്ചാല്‍ മെസേജുകള്‍ നീക്കം ചെയ്യാനുള്ള സംവിധാനം നിലവില്‍ വാട്സ്ആപ്പിലുണ്ട്. എട്ട് മിനിറ്റും പതിനാറ് സെക്കന്‍ഡിനുള്ളില്‍ ഡിലീറ്റ് ചെയ്താല്‍ മാത്രമേ സന്ദേശം മായ്ക്കാന്‍ കഴിയുകയുള്ളൂ.
എന്നാല്‍ പുതിയ ഫീച്ചറായ ‘ഡിലീറ്റ ഫോള്‍ ഓള്’ വന്നാല്‍ സന്ദേശങ്ങള്‍ അയച്ച് രണ്ട് ദിവസത്തിന് ശേഷവും ഉപയോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ അവസരം ലഭിക്കും. ഈ ഫീച്ചര്‍ പ്രകാരം ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമല്ല മീഡിയ ഫയലുകളും ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് 2.22.4.10 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചര്‍ കണ്ടെത്തിയത്.
പുതിയ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് രണ്ട് ദിവസവും 12 മണിക്കൂറും കഴിഞ്ഞ് ഡിലീറ്റ് ചെയ്യാം. ഈ ഫീച്ചര്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയേക്കും.
Content Highlights – ‘Delete for all’; WhatsApp with latest features