എന്ജിനില് തീപ്പിടിത്തം; സ്പൈസ് ജെറ്റ് വിമാനം പട്നയില് അടിയന്തരമായി ഇറക്കി
എന്ജിനില് തീപ്പിടിത്തമുണ്ടായതിനെ തുടര്ന്ന് പട്നയില് നിന്ന് ഡല്ഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനത്തിന്റെ ഇടത് എന്ജിനിലാണ് തീപ്പിടിത്തമുണ്ടായത്. പക്ഷിയിടിച്ചുണ്ടായ അപകടമാണെന്ന് വിമാനത്താവള അധികൃതര് അറിയിച്ചു. വിമാനത്തില് തീ കണ്ടതായി നാട്ടുകാര് പട്ന ജില്ലാ ഭരണകൂടത്തെയും വിമാനത്താവള അധികൃതരെയും വിവരം അറിയിച്ചിരുന്നു.
12.30ഓടെ പട്നയില് നിന്ന് ഡല്ഹിയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവമുണ്ടായത്. 185 യാത്രക്കാര് വിമാനത്തിലുണ്ടായിരുന്നു. ആര്ക്കും പരിക്കില്ല. അപകടമുണ്ടായതോടെ എന്ജിന് ഓഫ് ചെയ്ത് വിമാനം ഉടന് തന്നെ തിരിച്ചിറക്കുകയായിരുന്നുവെന്ന് പട്ന കളക്ടര് ചന്ദ്രശേഖര് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
വിമാനം പുറപ്പെട്ടതിന് ശേഷം ഉള്ളിലെ ലൈറ്റുകള് മിന്നിയതായും എന്തോ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയിരുന്നതായും ഒരു യാത്രക്കാരന് പറഞ്ഞു. സംഭവത്തില് സ്പൈസ് ജെറ്റിന്റെ വിശദീകരണം നല്കിയിട്ടില്ല.
Content Highlights: SpiceJet, Engine Fire, Mid Air, Emergency Landing, Patna, Delhi