ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതി എഫ്ബിഐ റെയ്ഡ് ചെയ്തതായി റിപ്പോർട്ട്
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിൽ എഫ് ബി ഐ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ തന്റെ വീട്ടിലെത്തിയ എഫ് ബി ഐ ഏജന്റുമാര്‍ അലമാര കുത്തിത്തുറന്നെന്നാണ് ട്രംപിന്റെ ആരോപണം. എന്നാൽ എഫ് ബി ഐ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രസിഡന്‍ഷ്യല്‍ രേഖകള്‍ വൈറ്റ് ഹൗസില്‍ നിന്നും ട്രംപ് പെട്ടികളിലാക്കി ഫ്ലോറിഡയിലുള്ള ക്ലബ്ബിലേക്ക് കടത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപ് റെയ്ഡ് നടന്ന സമയത്ത് വീട്ടിലില്ലായിരുന്നുവെന്നും സെർച്ച് വാറന്റ് ഉള്ളതിനാൽ എഫ് ബി ഐ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, നിലവിൽ നടക്കുന്ന റെയ്ഡുകൾ അനാവശ്യമാണെന്നും അന്വേഷണങ്ങളോട് സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപ് വൈറ്റ് ഹൗസിൽ നിന്നിറങ്ങിയതിനു ശേഷം ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ക്ലബ്ബിലാണ് ഇപ്പോൾ താമസിക്കുന്നത്. ഏപ്രിൽ മുതൽ വൈറ്റ് ഹൗസിൽ നിന്ന് മാറ്റിയ പ്രസിഡൻഷ്യൽ രേഖകൾ കണ്ടെടുക്കുന്നതിന് വേണ്ടിയുള്ള അന്വേഷണം നിയമവകുപ്പ് ആരംഭിച്ചതായാണ് റിപോർട്ടുകൾ.
Content Highlights – Donald trump, Florida residence raided