ലോകയെപ്പറ്റിയുള്ള ആ പ്രചാരണം വ്യാജം …വ്യക്തമാക്കി ദുല്‍ഖർ

ഓണം റിലീസായി എത്തിയ ലോക ചാപ്ടർ വണ്‍ – ചന്ദ്ര റെക്കാഡ് കളക്ഷൻ നേടി കുതിപ്പ് തുടരുകയാണ്. അതിനിടെ ദുല്‍ഖർ സല്‍മാന്റെ വെഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രത്തില്‍ കല്യാണി പ്രിയദർശൻ, നസ്ലെൻ, ചന്തു സലിംകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
ലോകയെ കുറിച്ച് വന്ന ഒരു വ്യാജപ്രചാരണത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ദുല്‍ഖർ സല്മാൻ
ലോകയ്ക്കൊപ്പം ഓണം റിലീസായി എത്തിയ മോഹൻലാല്‍ ചിത്രം ഹൃദയപൂർവത്തിന്റെ ഒ.ടി.ടി റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചിത്രം സെപ്തംബർ 26ന് ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് തുടങ്ങും എന്നാണ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ ലോകയും ഒ.ടി.ടി റിലീസായി ഉടൻ എത്തും എന്ന് സോഷ്യല്‍ മീഡിയയില്‍ വാർത്ത പരന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ദുല്‍ഖ സല്മാൻ. ലോക ഉടൻ ഒ.ടി.ടിയിലേക്കില്ലെന്ന് ദുല്‍ഖർ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ” ലോക അടുത്തെങ്ങും ഒ.ടി.ടിയില്‍ വരില്ല, വ്യാജവാർത്തകള്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കാനും ഫേസ്ബുക്ക് കുറിപ്പില്‍ ദുല്‍ഖർ വ്യക്തമാക്കി.
ആഗോള തലത്തില്‍ 266 കോടി നേടിയ ചിത്രം എമ്ബുരാനെയും പിന്നിലാക്കി ഏറ്റവും വലിയ കളക്ഷൻ നേടി മലയാളചിത്രം എന്ന നേട്ടവും സ്വന്തമാക്കി കഴിഞ്ഞു.
മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രിയൽ ഹിറ്റായി കല്യാണി പ്രിയദർശൻ ചിത്രം ‘ലോക – ചാപ്ടർ വൺ: ചന്ദ്ര’. 267 കോടി രൂപ ആഗോള കളക്ഷൻ നേടിയാണ് ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓൾടൈം റെക്കാഡ് ആഗോള ഗ്രോസർ ആയി ലോക മാറിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി നായികാതാരം ടൈറ്റിൽ വേഷത്തിലെത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷനാണിത്..
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ എമ്പുരാനെയും മറികടന്നാണ് ലോക മുന്നിലെത്തിയിരിക്കുന്നത്. 266 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷൻ. ഇന്ത്യയിൽ നിന്നുമാത്രം 150 കോടി രൂപ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ലോക. കേരളത്തിൽ നിന്നുമാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും. ബുക്ക് മൈ ഷോയിലും ചിത്രം ഓൾടൈം റെക്കാഡ് നേടിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിക്കുന്ന ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപനയാണ് ലോകയുടേത്. 4.51 ലക്ഷം ടിക്കറ്റുകൾ വിറ്റ മോഹൻലാൽ ചിത്രം ‘തുടരും’ മറികടന്നാണ് ലോകയുടെ നേട്ടം.
മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിതെന്നതാണ് ചിത്രത്തിന് പിന്നിലെ സ്വീകാര്യതയുടെ കാരണം അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച ട്രെയ്ലർ, ആക്ഷൻ, ത്രിൽ, വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . മലയാള സിനിമയുടെ ലെവൽ മാറ്റി ഈ ചിത്രം എന്നണ് പ്രേക്ഷകർ പങ്ക് വെക്കുന്നത്.
സൂപ്പർഹീറോ ആയ “ചന്ദ്ര” എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ “സണ്ണി” എന്നാണ് നസ്ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിൻ്റെ ആദ്യ ഭാഗമാണ് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”.