പുതിയ കാരവാനുമായി ഇ ബുൾ ജെറ്റ് സഹോദരങ്ങൾ; നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ നടപടിയെന്ന് ആർ ടി ഒ
റോഡ് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ വിവാദത്തിലായ ഇ ബുൾ ജെറ്റ് സഹോദരന്മാർ പുതിയ വണ്ടിയുമായി എത്തുന്നു. നെപ്പോളിയൻ എന്ന വാനിൽ അനധികൃത ആൾട്രേഷൻ നടത്തി നിരത്തിലിറക്കിയതിനായിരുന്നു നടപടി. കണ്ണൂർ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനും റാംബോ എന്ന വളർത്തുനായക്കൊപ്പം ഇന്ത്യ മുഴുവൻ ഈ വാനിൽ സഞ്ചരിച്ചിരുന്നു. ഒത്തിരി വിവാദങ്ങൾക്ക് വഴി ഒരുക്കിയ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വണ്ടി കഴിഞ്ഞ ഒന്നര വർഷമായി കണ്ണൂരിലെ ആർ ടി ഒ ഓഫീസിലാണ് ഉള്ളത്.
ആർ ടി ഒ കസ്റ്റഡിയിൽ നിന്ന് ഇവരുടെ വണ്ടി കിട്ടാതെ വന്നതോടെ പുതിയൊരു കാരവാൻ കൂടി ഇവർ വാങ്ങിയിരുന്നു. എന്നാൽ പുതിയ വണ്ടിയിലും ചട്ടലംഘനം നടത്തി രൂപമാറ്റം വരുത്താനാണ് പദ്ധതിയെങ്കിൽ ആ വണ്ടിയും പിടിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളും അവരുടെ നെപ്പോളിയൻ എന്ന വാനും.
Content Highlights: E Bull Jet ,siblings ,new Caravan, RTO , violation of law