‘നരേന്ദ്രമോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കി; ഗുരുതര വെളിപ്പെടുത്തലുകളുമായി ഇ ഡി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി തയാറാക്കിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കൂടാതെ പദ്ധതി തയാറാക്കിയ സംഘങ്ങള്‍ക്കായി മാരകമായ ആുധങ്ങളും സ്ഫോടക വസ്തുക്കളും പോപ്പുലര്‍ ഫ്രണ്ട് ശേഖരിച്ചതായും ഇ ഡി വ്യക്തമാക്കി.
ജൂലൈ 12-ാം തീയതി പട്നയില്‍ നടന്ന് റാലിക്കിടെ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരീശീലന ക്യാമ്പ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചതായും ഇ ഡി ആരോപണം ഉയര്‍ത്തി.
ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കണ്ണൂരില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷെഫീഖ് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്ത് കലാപങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനായി 120 കോടിയോളം രൂപയാണ് സംഘടന ശേഖരിച്ചിരുന്നതെന്നും ഇ ഡി തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച്ച സംസ്ഥാന വ്യാപകമായി ഇ ഡി നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളടക്കം അറസ്റ്റിലായിരുന്നു.
Content Highlights – ED has said that the Popular Front of India has prepared a plan to attack Narendra Modi