നാഷണൽ ഹെറാൾഡ് കേസില് രാഹുലിനെതിരെ തെളിവുണ്ടെന്ന് ഇ ഡി
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കുരുക്ക് മുറക്കുക്കി എൻഫേഴ്സ്മെന്റ്. രാഹുൽ ഗാന്ധിക്കെതിരെ നാഷണൽ ഹെറാൾഡ് കേസിൽ തെളിവുണ്ടെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഒരു ലക്ഷം എ ജേ എൽ കമ്പനിക്ക് നല്കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥര് പറയുന്നത്. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് കള്ളപ്പണം വെളുപ്പിക്കുന്നതിനായി രാഹുല് ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്കിയെന്നാണ് ആരോപണം കൂടാതെ ഇക്കാര്യത്തിൽ തെളിവുണ്ടെന്നും ഇ ഡി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനായി ഇന്നും ഹാജരാകാൻ ഇ ഡി നിർദേശം നല്കിയിട്ടുണ്ട്. ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന രാഹുലിന്റെ ആവശ്യം നിരാകരിച്ചാണ് നിർദ്ദേശം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പതിനെട്ട് മണിക്കൂര് നേരമാണ് രാഹുലിന്റെ ചോദ്യം ചെയ്യൽ നീണ്ടത്. ഇന്ന് പതിനൊന്ന് മണിക്കാണ് ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ, യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം എന്നിവ സംബന്ധിച്ച രേഖകളും ഇ ഡി രാഹുലിനെ കാണിച്ചു. തുടർന്ന് ഈ ഇടപാടുകളിലെ സംശയങ്ങളെ കുറിച്ചും രാഹുലിനോട് ചോദിച്ചു.
എന്നാൽ തിരികെ ലഭിച്ച ഉത്തരങ്ങളും വിശദീകരണങ്ങളും തൃപ്തികരമല്ലെന്നാണ് ഇ ഡിയുടെ വിശദീകരണം . ഇ ഡി അസിസ്റ്ററ്റ് ഡയറക്ടർ മോണിക്കാ ശർമ്മ നേതൃത്വം നൽകുന്ന സംഘം ആകെ 25 ചോദ്യങ്ങളുടെ വിശദാംശങ്ങളാണ് രാഹുലിനോട് ഇന്നലെ ചോദിച്ചറിഞ്ഞത്. എന്നാൽ ചോദ്യം ചെയ്യലിനിടെ നിരവധി തവണ ഇടവേള എടുത്ത് ഉദ്യോഗസ്ഥർ സമയം നീട്ടിക്കൊണ്ടു പോകുന്നത് അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെന്നാണ് വിവരം.