സ്വപ്ന കസ്റ്റംസിന് നല്കിയ രഹസ്യമൊഴി ഇ ഡിക്ക് നല്‍കാനാകില്ല; അപേക്ഷ തള്ളി കോടതി
സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കാനാകില്ലെന്ന് കോടതി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രഹസ്യമൊഴി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ ഡിയുടെ അപേക്ഷ കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ നടപടി.
അപേക്ഷയില്‍ രാവിലെ വിശദമായ വാദം കോടതി കേട്ടിരുന്നു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ രഹസ്യമൊഴി മൂന്നാമതൊരാള്‍ക്ക് നല്കാന് കഴിയില്ലെന്ന് കസ്റ്റംസിന്റെ അഭിഭാഷകന് കോടതില്‍ പറഞ്ഞു. ഈ വിഷയത്തില്‍ സുപ്രീം കോടതി ഉദ്ധരി്ച്ചുകൊണ്ടായിരുന്നു വാദം. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതി ഇഡിയുടെ അപേക്ഷ തള്ളിയത്.
എന്‍ഫോഴ്സ്മെന്റ് കേസില്‍ അടുത്തിടെ നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വപ്നയെ ഇഡി ചോദ്യം ചെയ്യുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും സ്വപ്ന ചോദ്യം ചെയ്യലിന് ഹാജരായി. മൊഴികള്‍ താരതമ്യം ചെയ്യുന്നതിനായാണ് ഒന്നര വര്‍ഷം മുന്‍പ് കസ്റ്റംസിന് സ്വപ്ന നല്കിയ രഹസ്യമൊഴി ഇ ഡി ആവശ്യപ്പെട്ടത്.
Content Highlights: Swapna Suresh, Enforcement Directorate, Customs, 164 Statement