വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കിയാലും പുതിയ ആര്‍സി കിട്ടാന്‍ കാലതാമസം

കാലാവധികഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കിയാലും ചില സ്ഥലങ്ങളിൽ പുതിയ ആര്‍സി കിട്ടാന്‍ കാലതാമസം. മൂന്നുമാസമായിട്ടും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് അപ്ഡേറ്റാകാതെ വരുന്നുണ്ട്. വാഹനപരിശോധനയുണ്ടായാല് ഹാജരാക്കാന്‍ രേഖകളില്ലാതെ ഉടമകള്‍ കുഴങ്ങുന്നു. ഇപ്പോള്‍ ഡിജിറ്റല്‍രേഖകള്‍ മാത്രമാണ് വാഹനയുടമകള്‍ക്ക് നല്‍കുന്നത്. പോലീസോ മോട്ടോര്‍വാഹനവകുപ്പോ പരിശോധനക്കെത്തുമ്പോള്‍ രേഖകളിലും ഓണ്‍ലൈനിലും പുതുക്കിയത് അപ്ഡേറ്റാകാത്ത സ്ഥിതിയിലാകും കാണുക. അതിനാല്‍ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ ഉടമയ്ക്ക് നേരിടേണ്ടിവരും. പുതുക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയതിന്റെ രശീതും മറ്റ് രേഖകളും കാണിച്ചാണ് പലരും രക്ഷപ്പെടുന്നത്.
പരിവാഹനിലുള്ള സാങ്കേതിക തടസ്സത്തിനുപുറമേ ചില സമയങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എത്തിക്കുന്ന രേഖകള്‍ ഓഫീസില്‍നിന്ന് കൃത്യസമയത്ത് അപ്ലോഡ് ചെയ്യാത്തതും അതിനുള്ള ജീവനക്കാരുടെ കുറവും വൈകലിന് കാരണമാകുന്നുണ്ട്.ആധാര്‍ അധിഷ്ഠിതമല്ലാതെ അപേക്ഷാനടപടി ചെയ്യുന്നതും വെബ് സൈറ്റില്‍ അപ്ഡേറ്റാകാത്തതിന് കാരണമാകുന്നുണ്ട്.
അപേക്ഷകന് നേരിട്ട് ആര്‍ടി ഓഫീസിലോ സബ് ആര്‍ടി ഓഫീസിലോ എത്തി പ്രശ്നം പരിഹരിക്കാനാകുമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.പലപ്പോഴും രേഖകള്‍ പരിവാഹനില്‍ അപലോഡ് ചെയ്യാന്‍ വൈകുന്നതാണ് ആര്‍സി അപ്ഡേറ്റാകാത്തതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഓഫീസ് കയറിയിറങ്ങാതിരിക്കാന്‍ ഫെയ്സ്ലസ് സംവിധാനം ഏര്‍പ്പെടുത്തിയ വകുപ്പില്‍ ഇത്തരം പ്രശ്നങ്ങള്‍മൂലം നടപടി പൂര്‍ത്തിയാക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
രാജ്യത്ത് കാറുകൾക്ക് 15 വർഷമാണ് രജിസ്ട്രേഷൻ ലഭിക്കുന്നത്, അതിന് ശേഷം 5 വർഷത്തേക്കാണ് വാഹനങ്ങളുടെ ആർസി പുതുക്കുന്നത്. പഴയ വാഹനങ്ങൾ കൈവശമുളളവരുടെ കൈയിൽ നിന്ന് കുറച്ച് കൂടുതൽ പണം ചിലവാക്കേണ്ടി വരു. ഓണ്‍ലൈനായും ഓഫ്ലൈനായും നമുക്ക് ആര്‍സി പുതുക്കുന്നതിന് അപേക്ഷിക്കാം….
ഒറിജിനല്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫോം 25 വാഹനയുടമ പൂരിപ്പിച്ച് ഒപ്പിട്ടതായിരിക്കണം, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പിയുസി സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ഫോം 60 അല്ലെങ്കില്‍ ഫോം 61, വാഹനത്തിന്റെ എഞ്ചിന്റെയും ഷാസി നമ്പറിന്റെയും പെന്‍സില്‍ പ്രിന്റ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, റോഡ് ടാക്സ് അടച്ചതിന്റെ രേഖ, വാഹന ഉടമയുടെ ഐഡന്റിറ്റി, ഒപ്പ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവയെല്ലാം ഹാജരാക്കണം.
ഓൺലൈനായി പുതുക്കാൻ ആദ്യം ചെയ്യേണ്ടത് ഓണ്‍ലൈന്‍ സര്‍വീസസ് തെരഞ്ഞെടുത്ത ശേഷം വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസസ് തെരഞ്ഞെടുക്കുക. അടുത്തതായി നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക. ശേഷം തൊട്ടടുത്ത ആര്‍ടിഒ തിരഞ്ഞെടുത്ത് ‘പ്രൊസീഡ്’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ദൃശ്യമാകുന്ന ഡ്രോപ്പ്-ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ആര്‍സി റിലേറ്റഡ് സര്‍വീസസ് തിരഞ്ഞെടുക്കുക. ശേഷം റിന്യൂവല്‍ ഓഫ് രജിസ്ട്രേഷന് തെരഞ്ഞെടുക്കുക.ശേഷം രജിസ്ട്രേഷന് നമ്പറും ഷാസി നമ്പറും പോലുള്ള ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ‘വെരിെൈഫ ഡീറ്റെയില്‍സ്’ എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ആർസി പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി പൂർത്തിയായി എന്നാണ്. പക്ഷേ ഓഫ്ലൈനായി വാഹനത്തിൻ്റെ ആർസി പുതുക്കാൻ അപേക്ഷിക്കണമെങ്കിൽ നിങ്ങളുടെ ജില്ലയിലെ ആർടിഒ ഓഫിൽ നേരിട്ട് ചെന്ന് അപേക്ഷ വാങ്ങി പൂരിപ്പിച്ച് നൽകുക.