ക്ഷീരകർഷകയ്ക്ക് സബ്സിഡി വാഗ്ദാനം ചെയ്തു വഞ്ചിച്ചുവെന്ന ആരോപണത്തിൽ മന്ത്രി ജെ.ചിഞ്ചു റാണിയുടെ വിശദീകരണങ്ങൾ തള്ളി കുടുംബം

ക്ഷീരകർഷകയ്ക്ക് സബ്സിഡി വാഗ്ദാനം ചെയ്തു വഞ്ചിച്ചുവെന്ന ആരോപണത്തിൽ മന്ത്രി ജെ.ചിഞ്ചു റാണിയുടെ വിശദീകരണങ്ങൾ തള്ളി കുടുംബം. അടൂർ നെല്ലിമുകൾ സ്വദേശി അശ്വതിയാണ് ക്ഷീരവികസന വകുപ്പിന്റെ വാക്ക് വിശ്വസിച്ച് ഇറങ്ങി കടത്തിലായത്. നാലര ലക്ഷം രൂപ സബ്സിഡി ഉണ്ടായിരുന്ന പദ്ധതി ലോണെടുത്ത് തുടങ്ങിയതിന് പിന്നാലെ ക്ഷീര വികസന വകുപ്പ് പ്രഖ്യാപിച്ചിരുന്ന സബ്സിഡിയും റദ്ദായി.അടൂർ നെല്ലിമുകൾ സ്വദേശി അശ്വതിയാണ് ക്ഷീര വികസന വകുപ്പിന്റെ ചതിയിൽ പെട്ടു കുടുങ്ങിയത്. പത്തു പശുവിനെ വളർത്താനുള്ള പദ്ധതി കൊടുക്കാം എന്ന് പഞ്ചായത്ത് പറഞ്ഞതോടെ ബാങ്ക് ലോൺ എടുത്തു. 4.6 ലക്ഷം ആയിരുന്നു പറഞ്ഞിരുന്ന സബ്സിഡി. 11 ലക്ഷത്തിലധികം രൂപ വായ്പയെടുത്ത് ഫാം തുടങ്ങി. തൊട്ടുപിന്നാലെയാണ് പദ്ധതി സർക്കാരിന് ഫണ്ട് ഇല്ലാത്തതു കാരണം നിർത്തിവെച്ചു എന്നറിയുന്നത്. വേറെന്തെങ്കിലും സ്കീമില്‍ സബ്സിഡി അടയ്ക്കാനുള്ള തുക ലഭിച്ചിരുന്നെങ്കില്‍ വായ്പ അടച്ചു തീര്ക്കാവുന്നതെയുള്ളൂ എന്ന് അശ്വതി പറഞ്ഞു.