വടക്കൻ കേരളത്തിലെ മഴക്കെടുതിയിൽ നാല് പേർ മരിച്ചു
തുടർച്ചയായി പെയ്യുന്ന മഴയിൽ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ നാല് പേർ മരിച്ചു. കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാസർകോട് സ്വദേശി ഷോൺ ആറോൺ (13), കോഴിക്കോട് സ്വദേശി മുഹമ്മദ് മിർഷാദ് (12), വയനാട് സ്വദേശി ബാബു (37), കോഴിക്കോട് എടച്ചേരിയിൽ അഭിലാഷ് (40) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തെങ്ങ് കടപുഴകി വീണാണ് 13 കാരനായ അരോണെ മരിച്ചത്. മദ്രസയിൽ നിന്ന് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുളത്തിൽ വീണാണ് മുഹമ്മദ് മിർസാദ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായ അഭിലാഷ് ആലിശ്ശേരി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ നിർമാണത്തിലിരിക്കുന്ന മതിൽ ഇടിഞ്ഞുവീണ് തൊഴിലാളിയായ ബാബു മരിച്ചു. സംഭവ സമയം കൂടെയുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.
Content Highlights: Death, Rain, Damage