എംഎല്‍എമാര്‍ നടത്തിയ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഗെഹ്ലോട്ട്
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സോണിയ ഗാന്ധിയെ ഡല്‍ഹിയില്‍ എത്തി സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോടാണ് ഗെഹ്ലോട്ട് ഇക്കാര്യം അറിയിച്ചത്. വിമത എംഎല്‍എമാര്‍ നടത്തിയ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സോണിയയോട് മാപ്പപേക്ഷിച്ചതായും ഗെഹ്ലോട്ട് പറഞ്ഞു.
സോണിയയുമായി ഒന്നരമണിക്കൂറാണ് ഗഹ്ലോത് കൂടിക്കാഴ്ച നടത്തിയത്. കൊച്ചിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ അദ്ദേഹത്തോട് മത്സരിക്കാന്‍ താന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിന് കൂട്ടാക്കാതിരുന്നപ്പോഴാണ് താന്‍ മത്സരിക്കാന്‍ തയ്യാറയത്. എന്നാല്‍ രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നാലെ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു
രാജസ്ഥാന് മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് താന്‍ അല്ല അത് തീരുമാനിക്കുന്നതെന്നും സോണിയാ ഗാന്ധിയാണ് തീരുമാനിക്കേണ്ടതെന്നും ഗെഹ്ലോട്ട് പറഞ്ഞു.