കൊച്ചി മെട്രോയുടെ സമീപത്തുള്ള വീടുകള്‍ക്ക് ആഡംബര നികുതി വര്‍ധിപ്പിക്കാന്‍ നീക്കം
കൊച്ചി മെട്രോയുടെ സമീപമുള്ള വീടുകള്‍ക്ക് ആഡംബര നികുതി വര്‍ധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ആലുവ മുതല്‍ തൃപ്പൂണിത്തറ എസ് എന്‍ ജംഗ്ഷന് വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂരത്തുള്ള വീടുകൾക്ക് ആഡംബര നികുതി വര്ധപ്പിക്കാനാണ് ആലോചിക്കുന്നത്.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ഇതുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്കാന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. പുതിയ നിയമം നടപ്പാക്കിയാല്‍ 2,500 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക.
278 ചതുരുശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയിലുള്ള കെട്ടിടങ്ങള്‍ക്ക് നിലവില്‍ 5000 രൂപയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ചാല്‍ 7,500 രൂപയാകും. 464 ചതുരശ്ര മീറ്റര്‍ മുതല്‍ 695 ചതുരശ്ര മീറ്റര്‍ വരെ 10000 രൂപയും, അതിന് മുകളിലേക്ക 12,500 രൂപയുമാണ് നിലവില്‍. ഈ തുകയും വര്‍ധിക്കും.
Content Highlights – Government is all set to increase the luxury tax on houses near Cochi Metro