വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
വ്ളോഗര്‍ റിഫ മെഹ്നു മരിച്ച കേസില്‍ ഭര്‍ത്താവ് മെഹ്നാസ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റിഫ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്.
നിലവില്‍ ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് മെഹ്നാസ്. ഇവരുടെ വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഇയാളെ പോക്സോ വകകുപ്പുകള് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനുമാണ് കേസെടുത്തത്. റിഫയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇതാണ് ആത്മഹത്യക്ക് കാരണമായതെന്നുമാണ് കേസ് അന്വേഷിച്ച കാക്കൂര്‍ പോലീസ് കണ്ടെത്തിയത്.
ഇതേത്തുടര്‍ന്നാണ് മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയത്. പത്തു വര്‍ഷം തടവു വരെ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlights: Rifa Mehnu, Anticipatory Bail, High Court, Mehnaz