പമ്പയിലെയും നിലയ്ക്കലിലെയും ബസുകളിലെ തിരക്കിന് പരിഹാരം വേണം; നിര്ദേശവുമായി ഹൈക്കോടതി
Posted On December 3, 2022
0
291 Views

പമ്പയിലെയും നിലയ്ക്കലിലെയും ബസുകളിലെ തിരക്ക് പരിഹരിക്കണമെന്ന് ഹൈക്കോടതി. സര്വീസുകള്ക്ക് ആവശ്യമായ കെഎസ്ആര്ടിസി ബസുകള് ഉറപ്പു വരുത്തണം. മുതിര്ന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും ആദ്യം കയറാന് അനുവദിക്കണം. ഇന്നുതന്നെ നടപടി സ്വീകരിച്ച് തിങ്കളാഴ്ച റിപ്പോര്ട്ട് നല്കാനാണ് നിര്ദേശിച്ചിരിക്കുന്നത്.
നിലയ്ക്കല് നിന്ന് പമ്പയിലേക്ക് കെഎസ്ആര്ടിസി ബസുകളാണ് സര്വീസ് നടത്തുന്നത്. ഇതിനായി ലോഫ്ളോര് ബസുകളാണ് എത്തിച്ചിരിക്കുന്നത്. എസി ബസിന് 80 രൂപയും നോണ് എസി ബസിന് 50 രൂപയുമാണ് നിരക്ക്.