സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ണം വാങ്ങിയ ശേഷം സ്റ്റേജ് പരിപാടിയില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ഷിയാസ് നല്കിയ കേസാണ് സ്റ്റേ ചെയ്തത്. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സണ്ണി ലിയോണ്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.
കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് ഷിയാസിന്റെ പരാതി. പരാതിയില്‍ വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങളാണ് നടിക്കെതിരെ ചുമത്തിയത്. സണ്ണി ലിയോണിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയുമാണ് മറ്റു പ്രതികള്‍.
പല തവണയായി മാനേജര്‍ മുഖേന പണം കൈപ്പറ്റിയ ശേഷം 2019ലെ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണി പിന്മാറിയെന്നു പരാതിയില്‍ പറയുന്നു. നടിയും മറ്റുള്ളവരും ചോദ്യം ചെയ്യലിനു വിധേയരായി. പിന്നീട് ഇവര്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു.