ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.87 ആണ് വിജയശതമാനം. 2028 സ്കൂളുകളിലായി 3,61,901 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇവരില്‍ 3,02,865 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം 87.94 ശതമാനമായിരുന്നു വിജയം. ഇത്തവണ വിജയശതമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും. കോഴിക്കോടാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല. 87.79 ശതമാനമാണ് കോഴിക്കോട് നേടിയത്. വയനാട്ടിലാണ് വിജയശതമാനം കുറവ്. ജില്ലയില്‍ 75.07 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ടാബുലേഷന്‍ നടപടികള്‍ 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു.
ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല. 78 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. 136 സ്കൂളുകള്‍ക്ക് കഴിഞ്ഞ വര്‍ഷം 100 ശതമാനം നേടാനായി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയത്. സയന്‍സില്‍ 86.14, ഹുമാനിറ്റീസില്‍ 76.65, കൊമേഴ്സ് 85.69 എന്നിങ്ങനെയാണ് വിജയ ശതമാനം. സര്‍ക്കാര്‍ സ്കൂളുകളില്‍ 81.72 ശതമാനമാണ് വിജയം. എയിഡഡ് സ്കൂളുകളില്‍ 86.02 ശതമാനവും അണ് എയിഡഡ് സ്കൂളുകളില്‍ 81.12 ശതമാനവുമാണ് വിജയം. കെമിസ്ട്രി പരീക്ഷ വിവാദമായതിനെ തുടര്‍ന്ന് പുതിയ ഉത്തരസൂചിക തയ്യാറാക്കി വീണ്ടും മൂല്യനിര്‍ണയം നടത്തുകയായിരുന്നു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും വിജയശതമാനം കുറഞ്ഞിട്ടുണ്ട്. വിഎച്ച്എസ്ഇയില് 78.26 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു.
ഫലം അറിയാന്‍ ഈ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം
www.results.kerala.gov.in
www.examresults.kerala.gov.in
www.dhsekerala.gov.in
www.keralaresults.nic.in
www.prd.kerala.gov.in
www.results.kite.kerala.gov.in
Content Highlights: Plus Two, Higher Secondary, Resul