ഇടമലയാര്‍ ഡാം തുറന്നു; പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നേക്കും
ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ എറണാകുളം ഇടമലയാര്‍ ഡാം തുറന്നു. രാവിലെ 10 മണിക്കാണ് രണ്ട് ഷട്ടറുകള്‍ തുറന്നത്. ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. ഒരു സെക്കന്റില്‍ 50 ഘനമീറ്റര്‍ മുതല്‍ 100 ഘനമീറ്റര്‍ വരെ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇടുക്കി ഡാമിന് പുറമേ ഇടമലയാര്‍ കൂടി തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.
വെള്ളം ആദ്യം ഒഴുകിയെത്തുക ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുന്നതുകൊണ്ട് വെള്ളം വേഗത്തില്‍ പെരിയാറിലെത്തും. ഇടുക്കിക്ക് പിന്നാലെ ഇടമലയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളമെത്തുന്നതോടെ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാ9 സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഷട്ടറുകള്‍ തുറന്ന് ഏഴ് മണിക്കൂറിന് ശേഷം വെള്ളം നെടുമ്പാശ്ശേരി ഭാഗത്തെത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. മഴ മാറിനില്‍ക്കുന്നതിനാല്‍ ആശങ്ക വേണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.