രാജ്യത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ കൊല്‍ക്കത്തയില്‍
ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ 2023 ഓടെ കൊല്‍ക്കത്തയില്‍ ഓടിത്തുടങ്ങും. നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെട്രോയുടെ 520 മീറ്റര്‍ ദൂരം ഹൂഗ്ലി നദിക്കു താഴെയായാണ് വരുന്നത്. ഹൗറയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിച്ചാണ് ഈ മെട്രോ പാത ഒരുങ്ങുന്നത്.
അണ്ടര്‍ വാട്ടര്‍ മെട്രോ എത്തുന്നതോടെ ട്രെയിന്‍ യാത്രയുടെ യാത്രാ സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് (കെഎംആര്‍സി) മെട്രോ നിര്‍മിക്കുന്നത്. ഹൗറയെ സെന്‍ട്രല്‍ കൊല്‍ക്കത്ത വഴി സാള്‍ട്ടിലേക്ക് ബന്ധിപ്പിക്കുന്ന മെട്രോ പാതയാണിത്.
1.4 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് വളയങ്ങള്‍ കൊണ്ടു നിര്‍മിച്ച ഇരട്ട തുരങ്കങ്ങളാണ് ഈ മെട്രോയുടെ മറ്റൊരു പ്രത്യേകത. അര കിലോമീറ്ററോളം ഈ തുരങ്കത്തിനടിയിലൂടെ ആയിരിക്കും സഞ്ചാരം. തുരങ്കങ്ങളിലേക്ക് വെള്ളം കയറുന്നത് തടയാന്‍ ഹൈഡ്രോഫിലിക് ഗാസ്കറ്റുകള്‍ സജ്ജീകരിച്ചിരിച്ചുണ്ട്. ഭൂകമ്ബം പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാനാവശ്യമായ എക്സിറ്റുകളും തുരങ്കങ്ങളില്‍ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാരെ ഒഴിപ്പിക്കുന്നതിന് തുരങ്കങ്ങളില്‍ പ്രത്യേകം നടപ്പാതകളും നിര്‍മിക്കും.
Content Highlights: underwater metro, India, Kolkata