എഐ ക്യാമറ ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കെല്‍ട്രോണിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തും. മുന്‍ ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിന് എതിരെ ഉയര്‍ന്ന പരാതികളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കിയിരുന്നു.
രാജീവ് പുത്തലത്തിനെതിരെ അഞ്ച് പരാതികളാണ് ഉയര്‍ന്നത്. സ്ഥലം മാറ്റത്തില്‍ അഴിമതി നടത്തിയെന്നതുള്പ്പെടെയാണ് ആരോപണങ്ങള്‍. ഒരു പരാതി എഐ ക്യാമറയുമായി ബന്ധപ്പെട്ടതാണ്. ഇവയില്‍ വിജിലന്‍സ് പ്രാഥമിക പരിശോധനയ്ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിജിലന്‍സ് അന്വേഷണത്തിന് സഹായകമായ ഫയലുകള്‍ നല്കാന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് വ്യവസായമന്ത്രി പി രാജീവ് വ്യക്തമാക്കി.
കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് നിയമപരമാണ്. ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ടെന്‍ഡറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത്. ഉപകരാര്‍ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ടതില്ല” മന്ത്രി വിശദീകരിച്ചു.