തൃക്കാക്കര കൂട്ടബലാല്‍സംഗക്കേസ് പ്രതി ഇന്‍സ്പെക്ടര്‍ പി ആര് സുനു ഡ്യൂട്ടിക്കെത്തി; അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറും തൃക്കാക്കര കൂട്ടബലാല്‍സംഗക്കേസ് പ്രതിയുമായ പി ആര് സുനു ഡ്യൂട്ടിയില്‍ പ്രവേശിക്കാനെത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. ബലാല്സംഗക്കസ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടിയില്‍ പ്രവേശിക്കാനെത്തിയത് വിവാദമായതോടെ ഇയാളോട് അവധിയില്‍ പ്രവേശിക്കാന്‍ അവധിയില്‍ പോകാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്.അജിത്കുമാര്‍ നിര്‍ദേശിച്ചു.
ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് ഏഴു ദിവസത്തെ അവധിയില്‍ പ്രവേശിക്കാന്‍ എഡിജിപി നിര്‍ദേശിച്ചെതെന്നാണു വിവരം. താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സുനു മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാരിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
ഒന്‍പതോളം തവണ വകുപ്പ് തല അച്ചടക്ക നടപടിക്കു വിധേയനാകുകയും 6 ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് സുനു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. പി.ആര്.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിയിരുന്നു.