ആറു വയസ്സുകാരിയെ പട്ടിണിക്കിട്ടും,കഴുത്ത് പിരിച്ചു ഞെരിച്ചും,ചൂടുവെള്ളത്തില്‍ കൈകാലുകള്‍ താഴ്ത്തിയും,ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ഭാഗം പൊള്ളലേല്‍പ്പിച്ചതായും കണ്ടെത്തി
2013 ഏപ്രിൽ മാസത്തിലാണ് തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ച് ക്രൂരപീഡനത്തിനിരയായ അദിതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും, കുട്ടി കഠിനമായ പോഷകാഹാരക്കുറവിലായിരുന്നുവെന്നും കണ്ടെത്തി.
ആറു വയസ്സുകാരിയായ അദിതി എസ്. നമ്ബൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്മണ്യൻ നമ്ബൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തർജനം) എതിരേ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി.പ്രതികള്‍ക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷൻസ് കോടതിയുടെ കണ്ടെത്തല്‍ തള്ളിയാണ് ഹൈക്കോടതിയുടെ പുതിയ വിധി.
കൊലക്കുറ്റത്തിനുള്ള ശിക്ഷ വിധിക്കുന്നതിനുമുൻപ് പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നതിനായി ഇരുവരെയും വ്യാഴാഴ്ച രാവിലെ 10.15-ന് ഹൈക്കോടതിയില്‍ ഹാജരാക്കാൻ നിർദ്ദേശം നല്‍കിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
2013 ഏപ്രില്‍ 29-നാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കഥകള്‍ പുറത്തുവന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വൻ വീഴ്ച്ചയാണ് കേസിനെ കൂടുതല്‍ ദുർബലമാക്കിയത്.കോഴിക്കോട് ഈസ്റ്റ്ഹില്‍ B.E.M. U.P.സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അദിതി എസ്.നമ്ബൂതിരി മർദനമേറ്റ് മരിക്കുകയായിരുന്നു. അച്ഛനും രണ്ടാനമ്മയും ക്രൂരമായി മർദിച്ചും പൊള്ളലേല്‍പ്പിച്ചും കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികള്‍ പല സമയങ്ങളിലായി 11 മാസത്തോളം ജയില്‍ ശിക്ഷയനുഭവിച്ചു കഴിഞ്ഞു.
ശിക്ഷിക്കപ്പെട്ട വകുപ്പുകള്‍ പ്രകാരം ജാമ്യം ലഭിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മർദനമാണ് മരണത്തിന് കാരണമായതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അച്ഛന്റെയും രണ്ടാനമ്മയുടെയും ആഴ്ചകളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29-നാണ് ബിലാത്തിക്കുളം B.E.M. U.P സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അതിദി മരണത്തിന് കീഴടങ്ങിയത്. പട്ടിണിക്കിട്ട് അവശയായ അതിദിയെ അരയ്ക്കുതാഴെ സാരമായി പൊള്ളിയ നിലയില്‍ നഗരത്തിലെ സ്വകാര്യആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിക്കുന്നതിന് മുമ്ബ് തന്നെ കുട്ടി മരണപ്പെട്ടതിനാല്‍ പ്രതികള്‍ മൃതദേഹം കൊണ്ടുപോവാൻ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതർ ഇടപെട്ട് മെഡിക്കല്‍ കോളജിലെത്തെിച്ചു. തുടർന്നാണ് ക്രൂരമായ പീഡനകഥ പുറത്തായത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ കുട്ടിയുടെ കഴുത്ത് പിരിച്ചു ഞെരിച്ചതായും, നഖംകൊണ്ട് മുറിവേല്‍പ്പിച്ചതായും, ചൂടുവെള്ളത്തില്‍ കൈകാലുകള്‍ താഴ്ത്തിയതായും, അരയ്ക്കു താഴെ ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു.
ആഴ്ചകളോളം ഭക്ഷണം ലഭിക്കാതിരുന്നതിനാല്‍ നന്നെ ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലായിരുന്നു ബാലിക. കുട്ടികളെ കാണാൻ ആരെയും അനുവദിച്ചിരുന്നില്ല. നിരവധി നായ്ക്കളെ വളർത്തി അഴിച്ചു വിട്ടിരിക്കുകയായിരുന്നു റംല ബീഗം. പുറത്തുനിന്ന് നോക്കിയാല്‍ കാണാത്ത വിധത്തില്‍ തുണിയും മറച്ചിരുന്നു.കുട്ടികളുടെ ‘അമ്മ അപകടത്തില്‍ മരിച്ചതിനെ തുടർന്നാണ് ഇയാള്‍ റംല ബീഗത്തിനെ കൂട്ടികൊണ്ടുവന്നത്.
വിചാരണക്കോടതി വിധി ശരിവെച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ പ്രധാന നിരീക്ഷണങ്ങൾ ഇവയാണ്:
പ്രതികൾ കുട്ടിയെ ഒറ്റപ്പെട്ട ഒരവസരത്തിൽ അക്രമിക്കുകയായിരുന്നില്ല, മറിച്ച് കുട്ടിയെ പട്ടിണിക്കിട്ടും , ചൂലുകൊണ്ടും മറ്റും ക്രൂരമായി മർദ്ദിച്ചും, ദീർഘകാലം കഠിനമായ പീഡനത്തിന് ഇരയാക്കിയും മരണം ലക്ഷ്യമിടുകയായിരുന്നു. ആറു വയസ്സുകാരിയുടെ ശരീരത്തിൽ 50-ൽ അധികം മുറിവുകളും പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. ഈ പീഡനങ്ങളുടെ ആഴം കുട്ടിയുടെ മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പ്രതികൾക്ക് വ്യക്തമായി അറിയാമായിരുന്നു. ഇത് മനഃപൂർവ്വമായ കൊലപാതകത്തിന് തുല്യമാണ്…സ്വന്തം കുട്ടിയെ സംരക്ഷിക്കേണ്ട കടമ മാതാപിതാക്കൾ ലംഘിച്ചു. ദീർഘകാല പീഡനം കുട്ടിയുടെ ജീവൻ അപഹരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
നമ്ബൂതിരി എന്ന് പറഞ്ഞാണ് ഇവർ ഇയാളെ വിവാഹം കഴിച്ചത്. എന്നാല്‍ മുസ്ലിം സ്ത്രീയായ ഇവർക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. എന്നാല്‍ അച്ചടക്കം പഠിപ്പിക്കാനെന്നപേരില്‍ കൂടുതല്‍ മർദിച്ചാല്‍ 324ാം വകുപ്പ് മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് മർദിച്ചതെന്ന പൊലീസിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും വിധിയില്‍ പറഞ്ഞിരുന്നു. ഇതാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്.












