പഞ്ചായത്തില്‍ പത്തിലധികം പേര്‍ക്ക് പട്ടികടിയേറ്റിട്ടുണ്ടെങ്കില് ആ മേഖല ഹോട്ട്സ്പോട്ടാകുമെന്ന് മന്ത്രി
ഒരു പഞ്ചായത്തില്‍ പത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റാല്‍ ആ പ്രദേശം ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. കുടുംബശ്രീ മുഖേനയുള്ള എബിസി പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. പദ്ധതി വ്യാപകമായി നടപ്പാക്കാന്‍ കുറച്ചു ദിവസം കൂടി വേണം.
2021ല്‍ പദ്ധതിക്കെതിരെ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. പദ്ധതി കുടുംബശ്രീയെ ഏല്പിക്കരുതെന്നും നിര്‍ത്തിവെക്കണമെന്നുമായിരുന്നു ഉത്തരവ്. അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടതായി വന്നു. സംസ്ഥാനത്ത് വ്യാപകമായി തെരുവുനായ വന്ധ്യംകരണം നടപ്പാക്കണമെങ്കില്‍ കുറച്ചു സമയം കൂടി വേണമെന്നും മന്ത്രി വിശദീകരിച്ചു.