200 കോടിയുടെ കള്ളപ്പണക്കേസ്; നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ജാമ്യം
ഇരുനൂറ് കോടിയുടെ കള്ളപ്പണക്കേസില്‍ നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ജാമ്യം. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതി ജാക്വിലിന് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അധികകുറ്റപത്രം കോടതി കഴിഞ്ഞ ഓഗസ്റ്റ് 31 സ്വീകരിച്ചിരുന്നു. സുകേഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ തുടങ്ങിയവര്‍ പ്രതികളായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ജാക്വിലിന് ഫെര്‍ണാണ്ടസും പ്രതിചേര്‍ക്കപ്പെട്ടത്.
നേരത്തെ അനുവദിച്ച ഇടക്കാല ജാമ്യം ചൊവ്വാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തില്‍, ജാക്വിലിന് ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ഫാര്ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ഡല്‍ഹി പോലീസിന്റെ പിടിയിലായത്.
ശിവീന്ദറിന്റെ ഭാര്യ അദിതി സിങ് നല്കിയ പരാതിയിലായിരുന്നു പോലീസിന്റെ നടപടി. കേസില്‍ നടിയെ പലതവണ ചോദ്യം ചെയ്തിരുന്നെങ്കിലും അനുബന്ധ കുറ്റപത്രത്തിലാണ് പ്രതിചേര്‍ത്തത്.