റിഹാബ് ഫൗണ്ടേഷന് ഐഎന്‍എലിന് ബന്ധം; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് കെ സുരേന്ദ്രന്

പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമാണുള്ളതെന്നും മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. എല്‍ഡിഎഫില്‍ നിന്ന് ഐഎന്‍എലിനെ പുറത്താക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
പിഎഫ്ഐ നിരോധനം ശരിയായ തീരുമാനമാണ്. തീരുമാനം ബലിദാനികളോടുള്ള ആദരസൂചകമായി കാണുന്നു. സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഉത്തരം മുട്ടിയിരിക്കുകയാണ്. ആര്.എസ്.എസിനെ കൂടെ നിരോധിക്കണമെന്ന് പറയുന്നത് പിഎഫ്ഐയെ സഹായിക്കാനാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐയുമായി ചേര്‍ന്ന് ഇടത്-വലത് മുന്നണികള്‍ക്ക് ഭരണമുണ്ട്. ഇതവസാനിപ്പിക്കാന്‍ തയ്യാറാകുമോ എന്നും സുരേന്ദ്രന് ചോദിച്ചു.