കെജിഎഫിലെ ഗാനങ്ങള്‍ ഉപയോഗിച്ച സംഭവം; കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി
കോപ്പിറൈറ്റ് കേസില്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ തല്‍ക്കാലത്തേക്ക് ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി. കെജിഎഫ്-2വിലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയ്ക്ക് ഉപയോഗിച്ചതിനെത്തുടര്‍ന്ന് മ്യൂസിക് കമ്പനിയായ എംആര്‍ടി ഫയല്‍ ചെയ്ത കോപ്പിറൈറ്റ് കേസില്‍ ബംഗളൂരു കോടതിയാണ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ടത്. ഭാരത് ജോഡോ യാത്രയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ബ്ലോക്ക് ചെയ്യാനും നിര്‍ദേശമുണ്ട്.
കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെയാണ് പകര്‍പ്പവകാശം ലംഘിച്ച് ഗാനങ്ങള്‍ ഉപയോഗിച്ചതെന്നാണ് പരാതി. കെജിഎഫ് 2ലെ രണ്ട് ഹിറ്റ് ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ വീഡിയോയ്ക്കൊപ്പം ചേര്‍ത്ത് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തതായി യശ്വന്ത്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലും പറയുന്നുണ്ട്.