എസ്എഫ്ഐ ആള്‍മാറാട്ടക്കേസ്; ഒന്നാം പ്രതിയായ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു
കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടക്കേസില്‍ നടപടി. ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ ഡോ.ജി.ജെ.ഷൈജുവിനെ സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ച് കേരള സര്‍വകലാശാല റജിസ്ട്രാര്‍ കോളജ് മാനേജ്മെന്റിന് കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
ചട്ടങ്ങള്‍ അനുസരിച്ചുള്ള ഉചിതമായ നടപടി സ്വീകരിച്ച് സര്‍വകലാശാലയെ അറിയിക്കാനായിരുന്നു നിര്‍ദേശം. നടപടിയെടുത്തില്ലെങ്കില്‍ കോളേജിന്റെ അഫിലിയേഷന് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും രജിസ്ട്രാര്‍ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാന്‍ സര്‍വകലാശാല നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കോളജ് അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്
യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, കേരള സര്‍വകലാശാലയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവക്ക് ഡോ. ജി.ജെ.ഷൈജു എസ്എഫ്ഐ നേതാവ് എ.വിശാഖിന് കൂട്ടു നിന്നു എന്നാണ് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തിയത്.