പോലീസ് ഉദ്യോഗസ്ഥരുടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരള പോലീസ്
കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പോലീസ്. കേരള പോലീസിന്റെ ഫെയിസ്ബുക്ക് പേജിലാണ് ഇക്കാര്യത്തിലുള്ള ഔദ്യോഗിക വിശദീകരണം പ്രത്യക്ഷപ്പെട്ടത്. ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ഐഎ കൈമാറിയെന്നായിരുന്നു വാര്‍ത്ത.
ഈ ഉദ്യോഗസ്ഥരില്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്ഐമാര്‍, എസ്എച്ച്ഒമാര്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഐഎ പരിശോധിച്ചു വരികയാണെന്നും സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമായ ഉദ്യോഗസ്ഥര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
സംസ്ഥാന പൊലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും വാര്‍ത്തയിലുണ്ടായിരുന്നു.