ബഫര്‍ സോണ്‍; സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും
വിവാദങ്ങള്‍ക്ക് വഴിവെച്ച ബഫര്‍സോണ്‍ ഉത്തരവില്‍ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും. സംരക്ഷിത വനത്തിനു ചുറ്റുമുള്ള ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖല ഒഴിവാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ ഫയല്‍ ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചത്. പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു. കൂടുതല്‍ കൂടിയാലോചനയ്ക്ക് ശേഷം പൊതു ഹര്‍ജി നല്‍കുന്നതാകും ഉചിതമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
അതേസമയം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും സുപ്രിം കോടതി വിധിയില്‍ അതൃപ്തരാണെന്നു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നതില്‍ കൂടുതല്‍ പ്രശ്ന ബാധിത സംസ്ഥാനങ്ങളുടെ നിലപാട് കൂടിപരിഗണിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
Content Highlights – Kerala’s petition to the Supreme Court on the buffer zone order will be delayed