കേശവദാസപുരത്ത് വൃദ്ധയെ കൊന്ന് കിണറ്റിലിട്ട സംഭവം: പ്രധാന പ്രതി ആദം അലി ഒളിവിൽ
Posted On August 8, 2022
0
260 Views
കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധയെ കൊന്ന് കിണറ്റിൽ തളളിയ കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ആദം അലി ഒളിവിലാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി സ്പർജൻ കുമാർ അറിയിച്ചു.
ഇയാൾക്കായി വ്യാപക തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ കേശവദാസപുരത്ത് കൊല്ലപ്പെട്ട മനോരമയുടെ വീട് സന്ദർശിച്ചു. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്. ആദം അലി നഗരം വിട്ടുപോയോ എന്നതിൽ ഉറപ്പില്ലെന്ന് പൊലീസ് പറയുന്നു.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024