ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് തലവന്‍ പരംജിത് പഞ്ച്വാര് പാകിസ്ഥാനില്‍ വെടിയേറ്റ് മരിച്ചു

ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് തലവന്‍ പരംജിത് പഞ്ച്വാര് പാകിസ്ഥാനിലെ ലാഹോറില്‍ വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തി അജ്ഞാതരാണ് പഞ്ച്വാറിനെ വെടിവെച്ച് വീഴ്ത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ജോഹര്‍ ടൗണിലെ സണ്‍ഫ്ളവര്‍ സിറ്റിക്ക് സമീപമുള്ള വീട്ടിലേക്ക് അംഗരക്ഷകരുടെയൊപ്പം നടക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ അംഗരക്ഷകര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സിഖ് കലാപം, കൊലപാതകം, മയക്കുമരുന്ന്, ആയുധക്കടത്ത് തുടങ്ങി ഇന്ത്യയില്‍ നടന്ന വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ് ഇയാള്‍. കേന്ദ്ര സഹകരണ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ 1986ലാണ് ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്സില്‍ ചേരുന്നത്.
പഞ്ചാബില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്നതില്‍ ഇയാള്‍ വിദഗ്ദ്ധനായിരുന്നു. മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയാണ് പഞ്ച്വാറിന്റെ കൊലപാതകത്തിന് പിന്നിലെന്ന് സംശയമുണ്ട്.