കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സെക്രട്ടറി പദവി ഒഴിയും
			    	    കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിയും. പകരം സെക്രട്ടറിയെ തീരുമാനിക്കാൻ സംസ്ഥാന സമിതി അൽപ സമയത്തിനകം ചേരും. എം.എ.ബേബി, എം.വിജയരാഘവൻ എന്നിവർ സാധ്യതാ പട്ടികയിലുണ്ട് .ഇ.പി.ജയരാജനും എ.കെ.ബാലനും പരിഗണനയിലുണ്ട്. എം.വി.ഗോവിന്ദനും സാധ്യതകളേറെയാണ്. എം.വി.ഗോവിന്ദൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയോ എൽഡിഎഫ് കൺവീനറോ ആയെത്തിയാൽ മന്ത്രിസഭയിൽ ഉൾപ്പെടെ വലിയ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് സൂചന.
ഇതിന് മുന്നോടിയായി വിശ്രമത്തിൽ കഴിയുന്ന കോടിയേരിയെ കാണാൻ നേതാക്കൾ എകെജി ഫ്ലാറ്റിലേക്കെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദർശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷമാണ് നേതാക്കൾ കോടിയേരിയുടെ ഫ്ലാറ്റിൽ എത്തിയത്.
			    					        
								    
								    
								       
								       
								       











