ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിക്കുന്നു; അദ്ദേഹം പദവിയുടെ മാന്യത കാത്തുസൂക്ഷിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി
ഗവര്‍ണര്‍ പദവിയുടെ മാന്യത കാത്തുസൂക്ഷിക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിക്കുകയാണ്. പറയേണ്ട രീതിയില്‍ അല്ല കാര്യങ്ങള്‍ പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവര്‍ണര്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. പക്ഷേ ഇതിന് അവസരമുണ്ടാക്കിയത് സര്‍ക്കാരാണ്. അതിന് വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണ്. ഗവര്‍ണറുടെ നിലപാടുകള്‍ ഒന്നും തന്നെ ശരിയല്ലെന്നും പ്രതിപക്ഷം ഇതുവരെ അനുകൂലിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രശ്നത്തിന് ആധാരമായ ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ മുസ്ലീം ലീഗിന് എതിര്‍പ്പുണ്ട്. പറഞ്ഞതില്‍ കഴമ്പുണ്ടോ എന്നതല്ല പറയേണ്ട രീതിയിലല്ല ഗവര്‍ണര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഗവര്‍ണറുടെ രീതികളെയും അദ്ദേഹത്തിന്റെ നിലപാടുകളേയും തങ്ങള്‍ അനുകൂലിക്കുന്നില്ല. അദ്ദേഹത്തിന് ആര്‍എസ്എസ് രാഷ്ട്രീയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.