ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് വധശ്രമക്കേസില്‍ പത്തു വര്‍ഷം തടവ്
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് പത്തു വര്‍ഷം തടവു ശിക്ഷ വിധിച്ച് കവരത്തി ജില്ലാ സെഷന്‍സ് കോടതി. വധശ്രമക്കേസിലാണ് ശിക്ഷ. 2009ലെ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്ന കേസിലാണ് ശിക്ഷ.
മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരാതിക്കാരന്. മുഹമ്മദ് ഫൈസലിന്റെ സഹോദരന്മാര് അടക്കം നാലു പേര്‍ക്കാണ് കോടതി ശിക്ഷ നല്‍കിയിരിക്കുന്നത്. 32 പേരാണ് കേസിലെ പ്രതികള്‍. ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്.
ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍.