ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം ചെലവേറിയതാകും; സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന പ്രാബല്യത്തില്‍
Posted On December 17, 2022
0
389 Views

സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന പ്രാബല്യത്തില്‍. മിക്ക ബ്രാന്‍ഡുകള്‍ക്കും പത്തു രൂപ മുതല്‍ ഇരുപത് രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പുവെച്ചിരുന്നു. ഇതോടെയാണ് മദ്യവില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നത്.
ഞായറാഴ്ച മുതല്‍ ബിയറിനും വൈനിനും വില വര്‍ദ്ധിക്കും. വിലവര്‍ദ്ധന നിലവില്‍ വന്നത് ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് തൊട്ടു മുന്പായതിനാല് മദ്യവില്പനയിലൂടെ കൂടുതല്‍ വരുമാനം സര്‍ക്കാരിനുണ്ടാകുമെന്നാണ് കരുതുന്നത്.