ജവാന് പിന്‍ഗാമിയായി മലബാര്‍ വരുന്നു; സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡി ഓണത്തിനെത്തും
ജനപ്രിയ റം ബ്രാന്‍ഡായ ജവാന് പിന്നാലെ സര്‍ക്കാര്‍ പുതിയ ബ്രാന്‍ഡി അവതരിപ്പിക്കുന്നു. മലബാര്‍ എന്ന പേരില്‍ പുറത്തിറക്കുന്ന ബ്രാന്‍ഡി അടുത്ത ഓണത്തിന് വിപണിയിലെത്തും. പാലക്കാട് ചിറ്റൂരിലെ പൂട്ടിപ്പോയ ഷുഗര്‍ ഫാക്ടറി ഡിസ്റ്റിലറിയാക്കി മാറ്റിക്കൊണ്ടാണ് മലബാര്‍ ബ്രാന്‍ഡി ഉത്പാദിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നിന് ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ലിമിറ്റഡാണ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
2023 മാര്‍ച്ചിന് മുന്‍പായി പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മാസത്തില്‍ 3.5 ലക്ഷം കെയ്സ് ബ്രാന്‍ഡി ഇവിടെ നിന്ന് ഉല്പാദിപ്പിക്കും. 20 കോടി രൂപയാണ് ഡിസ്റ്റിലറി നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മദ്യ ഉല്പാദനത്തിന് വേണ്ട സര്‍ക്കാര്‍ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു.