മലപ്പുറം ജില്ലാ പോലീസിന്റെ ഓപ്പറേഷന് കോമ്പിംഗ്; നിരവധി പേര് അറസ്റ്റില്‍
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ ഓപ്പറേഷന് കോമ്പിംഗില്‍ നിരവധി പേര് അറസ്റ്റിലായി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിരോധിത പുകയില വില്പന, അനധികൃത വിദേശ മദ്യ വില്പന, പൊതുസ്ഥലത്ത് മദ്യപാനം, മൂന്നക്ക ലോട്ടറി, അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
നിരോധിത പുകയില ഉല്പന്നമായ ഹാന്‍സ് കൈവശം വെച്ചതിന് തൃപ്പനച്ചി, ഊര്‍ങ്ങാട്ടിരി അരിയറാംപാറ സ്വദേശികളായ രണ്ടുപേരെ പിടികൂടി. ഇവരില്‍നിന്ന് 60 പാക്കറ്റോളം ഹാന്‍സ് പിടികൂടിയിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ചവര്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിദേശമദ്യം വില്പന നടത്തിയതിനും ഒരാളെ അറസ്റ്റ് ചെയ്തു.
നിയമപരമല്ലാത്ത എഴുത്ത് ലോട്ടറി നടത്തിയ കാവനൂര്‍, തൃപ്പനച്ചി, പുളിയങ്കോട് സ്വദേശികളായ മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ മാസവും അരീക്കോട് പോലീസിന്റെ മിന്നല്‍ പരിശോധന ഉണ്ടായിരുന്നു. അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജുമോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Content Highlights – Kerala Police, Malappuram District Police Operation Combing, Several people were arrested