നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോയില്‍ പങ്കെടുക്കാന്‍ പോയ മലയാളി അണ്ടര്‍ 14 കായികതാരം മരിച്ചു
നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോയ പത്തു വയസുകാരി മരിച്ചു. അണ്ടര്‍ 14 ടീം അംഗവും അമ്പലപ്പുഴ സ്വദേശിയുമായ നിദ ഫാത്തിമയാണ് മരിച്ചത്. ഛര്ദ്ദിയെത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി കുത്തിവെയ്പ്പ് എടുത്തതിനു ശേഷം ഗുരുതരാവസ്ഥയിലാകുകയും മരിക്കുകയുമായിരുന്നു.
ചാമ്പ്യന്‍ഷിപ്പിന് എത്തിയ കേരള താരങ്ങള്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന് പരാതിയുണ്ട്. രണ്ടു ദിവസം മുന്‍പ് എത്തിയ ടീമിന് താല്‍ക്കാലിക സൗകര്യങ്ങളായിരുന്നു ദേശീയ ഫെഡറേഷന് നല്‍കിയത്. കോടതി ഉത്തരവുമായാണ് ടീം എത്തിയത്. അതേസമയം മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങള്‍ നല്‍കില്ലെന്നും ഫെഡറേഷന് അറിയിക്കുകയായിരുന്നു.