വിമാനത്തിന്റെ ടോയ്ലെറ്റില് ഇരുന്ന് സിഗരറ്റ് വലിച്ചു; തൃശൂര്‍ സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു
വിമാനത്തിന്റെ ടോയ്ലെറ്റില് ഇരുന്ന് സിഗരറ്റ് വലിച്ച മലയാളി അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശി സുകുമാരന്‍ (62) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം. ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയര്‍വേയ്സ് എസ്ജി 17 വിമാനത്തിനുള്ളിലാണ് ഇയാള്‍ സിഗരറ്റ് വലിച്ചത്.
പുക ഉയരുന്നത് ജീവനക്കാരാണ് കണ്ടത്. തുടര്‍ന്ന് വിമാനം നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ സെക്യൂരിറ്റി ഓഫീസറെ വിവരം അറിയിക്കുകയും സെക്യൂരിറ്റി ഓഫീസര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സുരക്ഷാ ഓഫീസറുടെ പരാതിയില്‍ നെടുമ്പാശേരി പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.