കഞ്ചാവുമായി യുവാവ് പിടിയിൽ
രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഊന്നുകൽ നോക്കരായിൽ വീട്ടിൽ ജിതിൻ (22) നെയാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പൈങ്ങോട്ടുകര ഷാപ്പ് ഭാഗത്ത് കഞ്ചാവ് വിൽക്കാനെത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, എവിടെ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും അന്വേഷിക്കുന്നുണ്ട്. ഇൻസ്പെക്ടർ ജിയോ മാത്യു, എസ്.ഐമാരായ എം.സി എൽദോസ്, കെ.പി ഡാന്റി, എ.എസ്.ഐമാരായ ഷാൽബി അഗസ്റ്റിൻ, നിജുഭാസ്ക്കർ, ഗിരീഷ് കുമാർ, രതീശൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജീഷ് കുട്ടപ്പൻ, റഷീദ്, ദീപു.പി.കൃഷ്ണൻ, സനൂപ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
Content Highlights : Man Arrested on Kanja Case