സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയയാള്‍ പിടിയില്‍
സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയയാള്‍ പിടിയില്‍. അമൃത്സര്‍ സ്വദേശി സച്ചിന് ദാസ് എന്നയാളാണ് പിടിയിലായത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് പഞ്ചാബില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മുംബൈയിലെ ബാബാസാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്.
വ്യാജ ബികോം ബിരുദ സര്‍ട്ടിഫിക്കറ്റാണ് ഇത്. ഐടി വകുപ്പില്‍ ജോലിക്കായാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സ്പെയ്സ് പാര്‍ക്കിലെ ജോലി സ്വപ്ന സമ്പാദിച്ചതും ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു. ഈ കേസില്‍ സ്വപ്നയുടെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു.
ഒരു സുഹൃത്ത് വഴിയാണ് സച്ചിന് ദാസിനെ സ്വപ്ന പരിചയപ്പെട്ടത്. ഇയാളുടെ ഒൡത്താവളത്തില് നിന്ന് കേരളത്തിലേതുള്‍പ്പെടെ വിവിധ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തിക്കുമെന്നാണ് വിവരം.