മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി മാത്യു കുഴല്നാടന്
മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്കി മാത്യു കുഴല്നാടന് എംഎല്‍എ. മകളായ വീണയ്ക്കെതിരെ ഉയര്‍ന്ന ആരോപണം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തിലാണ് നോട്ടീസ്. വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് മാത്യു കുഴല്നാടന് ആരോപിച്ചു. എക്സാലോജിക്കും പിഡ്ബ്ല്യുസിയും തമ്മില്‍ ബന്ധമുണ്ടെന്നും അതിനുള്ള തെളിവുകളുണ്ടെന്നും കഴിഞ്ഞ ദിവസം മാത്യു കുഴല്നാടന് ആരോപിച്ചിരുന്നു. നിയമസഭാ ചട്ടം 154 അനുസരിച്ചാണ് നടപടി.
നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തില്‍ സംസാരിക്കുന്നതിനിടെ മാത്യു കുഴല്നാടന് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സലോജിക് സൊല്യൂഷന്‍സ് കമ്പനിയുടെ മെന്ററാണെന്ന് വെബ്സൈറ്റിലുണ്ടായിരുന്നുവെന്നാണ് കുഴല്നാടന് പറഞ്ഞത്. മറുപടി പ്രസംഗത്തില്‍ ഈ പരാമര്‍ശത്തില്‍ കുഴല്‍നാടനെതിരെ ക്ഷോഭിച്ചിരുന്നു.
മാത്യു കുഴല്നാടന് പറഞ്ഞത് പച്ചക്കള്ളമാണെന്നും അങ്ങനെയൊരു വ്യക്തി തന്റെ മെന്ററായിട്ടുണ്ടെന്ന് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊട്ടടുത്ത ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെബ്സൈറ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ അടക്കം പുറത്തു വിട്ടിരുന്നു. ഇവയും അവകാശ ലംഘന നോട്ടീസിനൊപ്പം സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ട്.
Content Highlights: Mathew Kuzhalnadan, Chief Minister, Infringement Notice, Assembly