മാധ്യമപ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ അജിത്ത് അന്തരിച്ചു.

മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടി വി ജേണലിസം കോഴ്സ് കോർഡിനേറ്ററുമായിരുന്ന കെ അജിത് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിലായിരുന്നു താമസം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി, തിരുവനതപുരം ബ്യുറോ ചീഫ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ എട്ട് മുതൽ പത്ത് മണിവരെ കാക്കനാട് മീഡിയ അക്കാദമി കാമ്പസിലും തുടർന്ന് തിരുവന്തപുരത്തെ അക്കാദമിയുടെ സബ് സെന്ററിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ. ഏഷ്യാനെറ്റ് ന്യൂസിലെ ടെലികാസ്റ്റിംഗ് ഓപ്പറേറ്ററായ ശോഭയാണ് ഭാര്യ.