അങ്കണവാടി കുട്ടികൾക്ക് നാളെ മുതൽ പാലും മുട്ടയും
അങ്കണവാടി കുട്ടികൾക്ക് നാളെ മുതൽ പാലും മുട്ടയും നൽകും. അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകുന്നത്. പദ്ധതി വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. നടപടി കുട്ടികളിലെ പോഷകാഹാര നിലവാരം ഉയർത്താനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായാണ്.
ഒരു ഗ്ലാസ് പാല് വീതം തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഓരോ കുട്ടികൾക്കും ലഭിക്കും. മുട്ട ചൊവ്വ, വെള്ളി ദിവസങ്ങളിലും ലഭിക്കും. പാലും മുട്ടയും നൽകുന്നത് അങ്കണവാടികളിലെ മൂന്ന് മുതൽ ആറ് വയസ് വരെയുള്ള കുട്ടികൾക്കാണ്.
Content Highlights – Ankanwadi, Milk and eggs, Children