യുവജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ കൂടുതലും മദ്യപാനികളെന്ന് മന്ത്രി എം വി ഗോവിന്ദന്
യുവജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ കൂടുതലും മദ്യപാനികളെന്ന് മന്ത്രി എം വി ഗോവിന്ദന്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് മന്ത്രിയുടെ ഈ പരാമര്‍ശം. മദ്യപാനികളായ ഇവരെ മാറ്റിയെടുക്കാന്‍ പുതുതലമുറയില്‍ ശക്തമായ ബോധവത്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ബോധവത്കരണത്തിന് യുവതലമുറയെത്തന്നെ ആശ്രയിക്കാവുന്നതാണ്. മദ്യപിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും യുവജന സംഘടനകളിലും വിദ്യാര്‍ഥി സംഘടനകളിലുമുള്ള മദ്യപിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ആരെയെങ്കിലും അടച്ചാക്ഷേപിക്കണമെന്ന ലക്ഷ്യത്തോടെയല്ല ഇതു പറയുന്നത്. ബോധവത്കരണം നടത്തേണ്ടവര്‍ സ്വയം ബോധവത്കരിക്കുകയാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തേക്ക് കടല്‍ മാര്‍ഗ്ഗമാണ് മയക്കുമരുന്ന് എത്തുന്നത്. ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി വരാന്‍ പറഞ്ഞാല്‍ യുവാക്കള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: MV Govondan, Minister, Booze