ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പരിശോധനാ സംവിധാനങ്ങൾ; പുതിയ ലാബുകൾ തുറക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ പരിശോധന ലാബുകൾ തുറക്കാൻ തീരുമാനം.
കണ്ണൂരിലും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകൾ. ഇപ്പോൾ നടക്കുന്ന ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുമെന്നും ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു.
ഭക്ഷ്യസുരക്ഷാ വിഭാഗം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ഭക്ഷ്യ സുരക്ഷയ്ക്കായുള്ള കലണ്ടര്‍ പരിഷ്ക്കരിക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഫോട്ടോ ഉള്‍പ്പെടെ അപ് ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാക്കും.
പൊതുജനങ്ങളുടെ പരാതികളനുസരിച്ചുള്ള പരിശോധനകളും തുടരുമെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ സുരക്ഷാ ലാബുകളുണ്ട്.
മൂന്ന് ജില്ലകളില്‍ റീജിയണല്‍ ലാബുകളുണ്ട്. ഇതുകൂടാതെയാണ് പത്തനംതിട്ടയിലും
കണ്ണൂരിലും ഭക്ഷ്യ സുരക്ഷാ ലാബിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നത്.
നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന പേരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്
ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ കാമ്പയിന് പൊതു സമൂഹം അംഗീകരിച്ചുവെന്നും,
നല്ലമീന്‍ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ആവിഷ്ക്കരിച്ച ഓപ്പറേഷന് മത്സ്യ വിജയിച്ചുവെന്നും
വീണ ജോർജ് പറഞ്ഞു.
ഇതിന്റെ ഫലമായി മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞുവെന്നും
ശക്തമായ നടപടികള്‍ സ്വീകരിച്ച് ഇനിയും പരിശോധനയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
Content Highlights – Veena George, More testing systems to ensure food security, Kerala Government