കുഴിയിലാണെങ്കിലും പുറത്താണെങ്കിലും ഞാന്‍ മന്തിക്കൊപ്പം; മുരളി തുമ്മാരുകുടി
കുഴിമന്തി വിവാദത്തില്‍ പ്രതികരിച്ച് മുരളി തുമ്മാരുകുടി. കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്കൊപ്പമെന്ന് തുമ്മാരുകുടി ഫെയിസ്ബുക്കില് കുറിച്ചു. യെമനില്‍ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തി. മണ്ണില്‍ കുഴിയുണ്ടാക്കി മരക്കരിയില്‍ മണിക്കൂറുകള്‍ എടുത്ത് വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. അതീവ രുചികരമാണ്.
കുഴിയില്‍ ഉണ്ടാക്കുന്നതിനാലാണ് കേരളത്തില്‍ ഇത് കുഴിമന്തി ആയത്.
ഇത്രയും വേഗത്തില്‍ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല. കേരളത്തില്‍ ഗ്രാമങ്ങളില്‍ പോലും ഇപ്പോള്‍ മന്തിക്കടകള്‍ ഉണ്ട്. യെമനില്‍ പോലും ഇപ്പോള്‍ ഇത്രയും മന്തിക്കടകള്‍ ഉണ്ടോ എന്ന് സംശയമാണ്. കെഎഫ്സിയും പിസാഹട്ടും ഒക്കെ വന്നിട്ടും കുഴിമന്തി കേരളത്തിലെ പുതിയ തലമുറയുടെ ഹരമാണ്.
മന്തിക്കൊപ്പം ചിലര്‍ ഓഫര്‍ ചെയ്യുന്ന ഫ്രീ അണ്‍ലിമിറ്റഡ് റൈസ് ആരോഗ്യത്തിന് ഹാനികരം. അധികം ഭക്ഷിക്കുന്ന അരിയാണ് നമ്മുടെ അരി. അധികമായാല്‍ വേഗം അരിയെത്തും എന്നിങ്ങനെ മുന്നറിയിപ്പും തുമ്മാരുകുടി നല്‍കുന്നുണ്ട്. കേരളത്തില്‍ ഏകാധിപതിയായി വാഴിച്ചാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കുമെന്ന് വി കെ ശ്രീരാമന് ഫെയിസ്ബുക്കില് കുറിച്ചതാണ് വിവാദമായത്.